Friday 21 September 2012

നമ്മുടെ അന്തരീക്ഷം

 നമ്മുടെ അന്തരീക്ഷം



 ഭൂമിയെ ആവരണം ചെയ്യുന്ന വായുമണ്ഡലത്തെയാണു ന്തരീക്ഷം (Atmosphere) എന്നതു കൊണ്ട് അത്ഥമാക്കുന്നത്.
ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു.


 


 നൈട്രജനും ഓക്സിജനുമാണ് വായുവില്‍ പ്രധാനമായും അടങ്ങിയിരിക്കുന്ന വാതകങ്ങള്‍
 അന്തരീക്ഷ വാതകങ്ങളുടെ അളവ് കണ്ടെത്താമോ ? 
 താഴെ കൊടുത്തിരിക്കുന്ന പൈ ഡയഗ്രവും ചാര്‍ട്ടും നിരീക്ഷിക്കു..




പൊടി ഖനീഭവ കേന്ദ്രങ്ങള്‍

പൊടി ഖനീഭവ കേന്ദ്രങ്ങള്‍ 


ജല കണികളെ ആകര്‍ഷിക്കുന്ന പൊടി പടലങ്ങളെ പൊടി ഖനീഭവ കേന്ദ്രങ്ങള്‍ എന്ന് പറയുന്നു 
പൊടി ഖനീഭവ കേന്ദ്രങ്ങളുടെ വിവിധ സ്രോതസ്സുകള്‍ കണ്ടെത്തുക

സൂര്യാതപനവും ഭൌമവികിരണവും

സൂര്യാതപനവും ഭൌമവികിരണവും 

സൂര്യാതപനം ചെറിയ തരംഗങ്ങള്‍ ആയും ഭൌമവികിരണം വലിയ തരംഗങ്ങള്‍ ആയും അനുഭവപ്പെടുന്നു 


അന്തരീക്ഷത്തിലെ താപനില അളക്കുന്നതിന് തെര്മോമീറ്റെര്‍ ഉപയോഗിക്കുന്നു 
 ദൈനിക താപ അന്തരം  ദൈനിക ശരാശരി താപനില

അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കുള്ള കാരണം

ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ കണ്ട മൂന്നുപകരണങ്ങളുടെ ചിത്രമാണ്‌  ചുവടെ കാണുന്നത് .   ഈ ഉപകരണങ്ങള്‍ എതാണ് എന്നും ഇവ എന്തിന് ഉപയോഗിക്കുന്നു  എന്നും പറയാമോ?


തെര്‍മോമീറ്റര്‍ - താപനില

ബാരോമീറ്റര്‍ - അന്തരീക്ഷമര്‍ദ്ദം

ഹൈഗ്രോമീറ്റര്‍ - ആര്‍ദ്രത

അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍
താപനിലഅന്തരീക്ഷമര്‍ദ്ദം
ആര്‍ദ്രത


താഴെക്കൊടുത്തിരിക്കുന്ന അന്തരീക്ഷ പ്രതിഭാസങ്ങളെ താപം, മര്‍ദ്ദം, ആര്‍ദ്രത ​​​​എന്നിവയില്‍ ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുക
    *മഴ  
 
   *കാറ്റ്     

    *മ‌ഞ്ഞ്

അന്തരീക്ഷത്തിലെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

അന്തരീക്ഷത്തിലെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
അന്തരീക്ഷത്തില്‍ എല്ലായിടത്തും താപവിതരണം ഒരുപോലെയല്ല അനുഭവപ്പെടുന്നത്.  ഉദാഹരണത്തിന് ഊട്ടിയിലും രാജസ്ഥാനിലെ മരുഭൂമിയിലും ഒരേ ചൂട് അനുഭവപ്പെടുന്നുണ്ടോ? ഇതിനു കാരണം എന്താണ് ?  നമുക്ക് കണ്ടെത്താം 
    അന്തരീക്ഷത്തിലെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
തന്നിരിക്കുന്ന സൂചനകളെ അടിസ്ഥാനമാക്കി ഓരോ ഘടകങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യൂ.. 
അന്തരീക്ഷത്തിലെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഓരോന്നായി നമുക്ക് മനസിലാക്കാം..



അക്ഷാശവും താപവിതരണവും

 അക്ഷാശവും താപവിതരണവും
 
 



ഉയരവും താപവും

ഉയരവും താപവും തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടെത്താമോ?
ഉയരം കൂടുന്നതിന്
അനുസരിച്ച്  താപത്തിന്  എന്ത് വ്യത്യാസമാണ് ഉണ്ടാവുന്നത് ?


ഉയരം കൂടുന്നതിന് അനുസരിച്ച്  താപം കുറയുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലായല്ലോ..!

 

കാറ്റുകള്‍, സമുദ്ര സാമീപ്യം,ജലപ്രവാഹങ്ങള്‍

ഇനി കാറ്റുകളും, സമുദ്ര സാമീപ്യവും, സമുദ്രജല പ്രവാഹങ്ങളും, താപത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം..!



അന്തരീക്ഷത്തിലെ വിവിധ മണ്ഡലങ്ങള്‍

അന്തരീക്ഷത്തിലെ വിവിധ മണ്ഡലങ്ങള്‍ ഏതെല്ലാമെന്ന് പറയാമോ..?
അന്തരീക്ഷത്തിലെ വിവിധ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രം താഴെ കൊടുത്തിരിക്കുന്നു
.



അന്തരീക്ഷത്തിലെ വിവിധ മണ്ഡലങ്ങള്‍






 അന്തരീക്ഷത്തില്‍ എല്ലായിടത്തും താപനില ഒരുപോലെയാണോ അനുഭവപ്പെടുന്നത്? ചിത്രം നിരീക്ഷിച്ച് ഉത്തരം കണ്ടെത്തു....



അന്തരീക്ഷ മലിനീകരണം

  അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതെങ്ങനെ എന്നറിയാമോ?
അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷ മലിനീകരണം.  മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.  
          അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങള്‍ (കാര്‍ബണ്‍ മോണോക്സൈഡ്), കണികകള്‍ (പുക, കീടനാശിനികള്‍), അജൈവ വസ്തുക്കള്‍ (ഹൈഡ്രജന്‍ ഫ്ളൂറൈഡ്), ജൈവപദാര്‍ഥങ്ങള്‍ (മെര്‍കാപ്റ്റനുകള്‍), ഓക്സീകാരികള്‍ (ഓസോണ്‍), നിരോക്സീകാരികള്‍ (സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകള്‍), റേഡിയോ ആക്ടിവതയുള്ള പദാര്‍ഥങ്ങള്‍  നിഷ്ക്രിയ പദാര്‍ഥങ്ങള്‍ (പരാഗരേണുക്കള്‍, ചാരം), താപീയ മാലിന്യങ്ങള്‍ (ആണവ നിലയങ്ങള്‍ ബഹിര്‍ഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 


      ആഗോളതലത്തില്‍ നാലു വാതകങ്ങളാണ് പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90%ത്തിന്റെയും ഉത്തരവാദികളായ ഇവയെ പ്രാഥമിക മാലിന്യങ്ങള്‍ (Primary Pollutants) എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ സംയോജിച്ചു ദ്വിതീയ മാലിന്യങ്ങള്‍ (Secondary pollutants) ഉണ്ടാകുന്നു.
 1. സള്‍ഫര്‍ ഡൈഓക്സൈഡ്, 2. നൈട്രജന്‍ ഓക്സൈഡുകള്‍, 3. കാര്‍ബണ്‍ ഓക്സൈഡുകള്‍,4. ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങള്‍.


 



 

 


 

കാട്ടുതീ മൂലം ഉണ്ടാകുന്ന  അന്തരീക്ഷ മലിനീകരണം
 
 ആധുനിക യാന്ത്രികയുഗത്തില്‍ രാസവസ്തുക്കളുടെ വിവിധങ്ങളായ ഉപയോഗങ്ങള്‍ മൂലം
ധാരാളം മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ
ദൂരവ്യാപകമായ ഫലങ്ങള്‍ അനവധിയാണ്. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങള്‍ അമ്ളമഴയും (acid rain) ഓസോണ്‍ പാളിശോഷണവും ആഗോളതാപനവും ആണ്.

അമ്ലമഴ

       
 അമ്ലമഴ

അമ്ള മഴ

      പെട്രോളിയം ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉത്പാദിക്കപ്പെടുന്ന നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്സൈഡുകള്‍ (NO2, SO2)അന്തരീക്ഷത്തിലെത്തി ഓക്സിജനും നീരാവിയുമായി ചേര്‍ന്ന് നൈട്രിക്, സള്‍ഫ്യൂറിക് അമ്ളങ്ങള്‍ ഉണ്ടാകുകയും അമ്ളമഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ മഴ താഴെ പതിക്കുമ്പോള്‍ മണ്ണില്‍ ചെറിയ തോതിലടങ്ങിയിട്ടുള്ള വിഷലോഹങ്ങള്‍ ലയിച്ച് ജലാശയങ്ങളില്‍ ഒഴുകിയെത്തുന്നു. ഇത് മനുഷ്യനും ജീവജാലങ്ങള്‍ക്കും ഹാനികരമാകുന്നു.
     ഇപ്രകാരം ജലാശയങ്ങളില്‍ ലയിച്ചു ചേരുന്ന അലൂമിനിയം മത്സ്യങ്ങളുടെ ശ്വസനാവയവത്തില്‍ ശ്ളേഷമോത്പാദനത്തെ ത്വരിപ്പിച്ച് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. അമ്ളമഴ ജലാശയങ്ങളുടെ അമ്ളത വര്‍ധിപ്പിച്ച് ജലജീവികളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. അമ്ളമഴ നേരിട്ടും മണ്ണിന്റെ രാസഘടനയില്‍ മാറ്റം വരുത്തിയും ഭക്ഷ്യചങ്ങലയില്‍ വ്യതിയാനം വരുത്തിയും സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്നു.



ഹരിതഗൃഹ പ്രഭാവം

ഹരിതഗൃഹ പ്രഭാവം
ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്,ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ വാതകങ്ങള്‍ ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ ഭൂമിയില്‍ നിന്നു തിരികെ ബഹിരാകാശത്തേക്ക് വികിരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മേല്പ്പറഞ്ഞ വാതകങ്ങള്‍ പ്രകാശം, താപരശ്മികളെ ആഗിരണം ചെയ്ത് ഭൂതലത്തിലേക്കു തന്നെ വികിരണം ചെയ്യുന്നതാണ് താപനില ഉയരുവാന്‍ കാരണം. ഹരിതഗൃഹ പ്രഭാവം
(green house effect) എന്നാണിതറിയപ്പെടുന്നത്.
 ഹരിതഗൃഹ പ്രഭാവം






ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവില്‍  പ്രതിവര്‍ഷം 0.5 ശ.മാ. എന്ന കണക്കില്‍വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് കണക്കാക്കപ്പെടുന്നു.


അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നു ലോകത്തിന്റെ പലഭാഗത്തും നടന്നുവരുന്നു.ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (WMO) 1989 മുതല്‍ ആഗോള പരിസ്ഥിതി നിരീക്ഷണ പദ്ധതി  (Global Environment Monitoring System) ആവിഷ്ക്കരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് (Background Air pollution Monitoring Network) ഓസോണിന്റെ അളവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

നാഷനല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് നെറ്റ്വര്‍ക്ക് (National Air Quality Monitoring Network)ഉം നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ(NEERI)ട്ടും
സംസ്ഥാന മലിനീകരണ നിയന്ത്രണസമിതികളും ചേര്‍ന്നാണ് ഭാരതത്തില്‍ അന്തരീക്ഷ മലിനീകരണ നിരീക്ഷണപഠനങ്ങള്‍ നടത്തിവരുന്നത്






ഹരിതഗൃഹവാതകങ്ങളുടെ ഈ നിലയിലുള്ള വര്‍ധന തുടര്‍ന്നാല്‍ 2040-ഓടെ ആഗോളതാപനിലയില്‍ 20 മുതല്‍ 50 വരെവര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. ധ്രുവഹിമപാളികളും ഹിമാനികളും ഉരുകി സമുദ്രജലനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടാകും. പല ദ്വീപുകളും സമുദ്രതീരപ്രദേശങ്ങളും ഇതോടെ കടലിനടിയിലാകും. ഗോളതാപനംകൊണ്ടുണ്ടാകുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിനു തടയിടുവാനായി ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തില്‍ വരുത്തേണ്ട വെട്ടിച്ചുരുക്കല്‍ സംബന്ധിച്ച് 160 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി

നമ്മുടെ അന്തരീക്ഷം

 ഓസോണ്‍പാളി ശോഷണം
സൂര്യനില്‍ നിന്ന് ഉത്സര്‍ജിക്കപ്പെടുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ വര്‍ധിച്ച തോതില്‍ ഭൌമോപരിതലത്തില്‍ പതിച്ചാല്‍ അത് മനുഷ്യനും ജന്തുക്കള്‍ക്കും ഹാനികരമാകുകയും ആഗോള ആവാസ വ്യവസ്ഥയെതന്നെ താറുമാറാക്കുകയും ചെയ്യും. ഈ വികിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ സ്വാഭാവിക ആവരണമാണ് ഓസോണ്‍പാളി.
സ്ട്രാറ്റോസ്ഫിയറില്‍ സ്ഥിതിചെയ്യുന്ന ഒരു നേരിയ വാതക(ഓസോണ്‍) പാളിയാണിത്. 1970-കളില്‍ അന്റാര്‍ട്ടിക്കയില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായും മറ്റും ഈ പാളി ശോഷിച്ചുകൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഫോം നിര്‍മാണം, ഇലക്ട്രോണിക വ്യവസായം എന്നീ മേഖലകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ (CFCs) ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതാണിതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഓസോണ്‍ പാളി ശോഷണം നിമിത്തം ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തുന്നത് ത്വക്ക് അര്‍ബുദം, തിമിരം, രോഗപ്രതിരോധശക്തി ശോഷണം, സസ്യങ്ങളുടെ ഉത്പാദനക്ഷമതയില്‍ ശോഷണം, സൂക്ഷ്മസസ്യങ്ങളുടെ നാശം എന്നിവയുണ്ടാകുന്നു. ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ലോകരാഷ്ട്രങ്ങള്‍ ഓസോണ്‍ ശോഷക വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനായി വിയന്നാ കണ്‍വെന്‍ഷന്‍ (1985), മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ (1987), ലണ്ടന്‍ (1990), കോപ്പന്‍ ഹാഗന്‍ (1992) ഉടമ്പടികള്‍ തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ട്.