Friday 21 September 2012

ഹരിതഗൃഹ പ്രഭാവം

ഹരിതഗൃഹ പ്രഭാവം
ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്,ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, നീരാവി തുടങ്ങിയ വാതകങ്ങള്‍ ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. ഭൂമിയിലെത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ ഭൂമിയില്‍ നിന്നു തിരികെ ബഹിരാകാശത്തേക്ക് വികിരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മേല്പ്പറഞ്ഞ വാതകങ്ങള്‍ പ്രകാശം, താപരശ്മികളെ ആഗിരണം ചെയ്ത് ഭൂതലത്തിലേക്കു തന്നെ വികിരണം ചെയ്യുന്നതാണ് താപനില ഉയരുവാന്‍ കാരണം. ഹരിതഗൃഹ പ്രഭാവം
(green house effect) എന്നാണിതറിയപ്പെടുന്നത്.
 ഹരിതഗൃഹ പ്രഭാവം






ആഗോള തലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവില്‍  പ്രതിവര്‍ഷം 0.5 ശ.മാ. എന്ന കണക്കില്‍വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് കണക്കാക്കപ്പെടുന്നു.


അന്തരീക്ഷമലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നു ലോകത്തിന്റെ പലഭാഗത്തും നടന്നുവരുന്നു.ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (WMO) 1989 മുതല്‍ ആഗോള പരിസ്ഥിതി നിരീക്ഷണ പദ്ധതി  (Global Environment Monitoring System) ആവിഷ്ക്കരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണ തോത് (Background Air pollution Monitoring Network) ഓസോണിന്റെ അളവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

നാഷനല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് നെറ്റ്വര്‍ക്ക് (National Air Quality Monitoring Network)ഉം നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ(NEERI)ട്ടും
സംസ്ഥാന മലിനീകരണ നിയന്ത്രണസമിതികളും ചേര്‍ന്നാണ് ഭാരതത്തില്‍ അന്തരീക്ഷ മലിനീകരണ നിരീക്ഷണപഠനങ്ങള്‍ നടത്തിവരുന്നത്






ഹരിതഗൃഹവാതകങ്ങളുടെ ഈ നിലയിലുള്ള വര്‍ധന തുടര്‍ന്നാല്‍ 2040-ഓടെ ആഗോളതാപനിലയില്‍ 20 മുതല്‍ 50 വരെവര്‍ധനയുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നത് കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാക്കും. ധ്രുവഹിമപാളികളും ഹിമാനികളും ഉരുകി സമുദ്രജലനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടാകും. പല ദ്വീപുകളും സമുദ്രതീരപ്രദേശങ്ങളും ഇതോടെ കടലിനടിയിലാകും. ഗോളതാപനംകൊണ്ടുണ്ടാകുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിനു തടയിടുവാനായി ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനത്തില്‍ വരുത്തേണ്ട വെട്ടിച്ചുരുക്കല്‍ സംബന്ധിച്ച് 160 ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി

No comments:

Post a Comment